മക്ക: ഉംറ നിർവഹിക്കുന്നതിനും ലോകമെമ്പാടുമുള്ള തീർഥാടകരുടെ സന്ദർശനത്തിനും വേണ്ടിയുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഹജ്ജ്, ഉംറ മന്ത്രാലയം ഏകീകൃത പുതിയ സർക്കാർ പ്ലാറ്റ്‌ഫോം “നുസ്ക്ക്” ആരംഭിച്ചു.
തീർഥാടകരുടെ അനുഭവം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മക്കയിലേക്കും മദീനയിലേക്കും സന്ദർശകർക്കുള്ള പുതിയ സൗദി പോർട്ടലായിരിക്കും പ്ലാറ്റ്‌ഫോം എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഉംറ ചെയ്യാനോ സന്ദർശനത്തിനോ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിസകളും പെർമിറ്റുകളും നൽകാനും പാക്കേജുകളും പ്രോഗ്രാമുകളും ഓൺലൈനായി ബുക്ക് ചെയ്യാനും ഇതിലൂടെ സാദ്ദിക്കും.
സേവനങ്ങളിൽ വിവിധ ഭാഷകളിലുള്ള എല്ലാ നിർദ്ദേശങ്ങൾക്കുമുള്ള ഡിജിറ്റൽ ഗൈഡും ആരോഗ്യ വിവരങ്ങളും സേവനങ്ങളും ഉൾപ്പെടുന്നു.
കൂടാതെ തീർഥാടകർക്കും സന്ദർശകർക്കും അവരുടെ സേവനങ്ങൾ ഇലക്ട്രോണിക് ആയി നൽകാൻ സേവന ദാതാക്കളെ പ്രാപ്തരാക്കുന്നനിലവിലെ “മഖാം” പ്ലാറ്റ്ഫോം തുടരും. അതിന്റെ എല്ലാ സേവനങ്ങളും പിന്നീട് “നുസ്ക്ക്”ലേക്ക് മാറ്റുമെന്നും മന്ത്രാലയം പറഞ്ഞു.
സൗദി ടൂറിസം അതോറിറ്റിയുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് “നുസ്ക്ക്” ആരംഭിച്ചത്. തീർത്ഥാടകരുടെ യാത്രയെ സമ്പന്നമാക്കുക, റിസർവേഷൻ, ആശയവിനിമയ നടപടിക്രമങ്ങൾ എന്നിവ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവനങ്ങളുമായി ഈ പ്ലാറ്റ് ഫോം ബന്ധിപ്പിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.