ഡോ: യൂസുഫ് അൽ ഖറദാവി അന്തരിച്ചു

0
2733

ദോഹ: ഗ്രന്ഥകാരനും ഇസ്‌ലാമിക പണ്ഡിതനും മുസ്‌ലിം പണ്ഡിതന്മാരുടെ ഇന്റർനാഷണൽ യൂണിയൻ പ്രസിഡന്റ് യൂസുഫ് അൽ ഖറദാവി (96) ദോഹയിൽ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തർ ആസ്ഥാനമായി പ്രവർത്തിച്ച അദ്ദേഹം ആ​ഗോ​ള ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​സ​ഭയുടെ അധ്യക്ഷനായിരുന്നു. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്.

1926-ൽ ഈജിപ്ഷ്യൻ ഘർബിയ ഗവർണറേറ്റിൽ ജനിച്ച ഖറദാവി 10 വയസ്സിൽ താഴെയുള്ളപ്പോൾ തന്നെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കി. ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടുന്നതുവരെ അൽ അസ്ഹറിൽ പഠനം നടത്തി.

ശേഷം അദ്ദേഹം അൽ-അസ്ഹർ യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാം മത അടിസ്ഥാന ഫാക്കൽറ്റിയിൽ ചേർന്നു.  ഖത്തർ യൂണിവേഴ്‌സിറ്റിയിൽ കോളേജ് ഓഫ് ശരീഅ ആന്റ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഡീൻഷിപ്പ് സ്ഥാപിക്കുകയും 1990 അവസാനം വരെ അതിന്റെ ഡീനായി തുടരുകയും ചെയ്തു.

തുടർന്ന് ഖത്തർ യൂണിവേഴ്‌സിറ്റിയിലെ സുന്നത്തിനും പ്രവാചക ജീവചരിത്രത്തിനും വേണ്ടിയുള്ള ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി.