ഇന്ധന ടാങ്കർ ഹൈവെയിൽ മറിഞ്ഞത് പരിഭ്രാന്തി പരത്തി, ഞൊടിയിടയിൽ കൈകാര്യം ചെയ്ത് സഊദി സിവിൽ ഡിഫൻസ്

0
1994

റിയാദ്: സഊദിയിലെ ഖസീമിൽ ഇന്ധന ടാങ്കർ മറിഞ്ഞത് പരിഭ്രാന്തി പരത്തി. ഖസിം-ഹായിൽ റോഡിലാണ് തിങ്കളാഴ്ച പുലർച്ചെ ഇന്ധന ടാങ്കർ മറിഞ്ഞത്. എന്നാൽ, സിവിൽ ഡിഫൻസ് ടീമിന്റെ ഇടപെടലിൽ തീപിടുത്തം ഉണ്ടാകാതെ രക്ഷപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ച പുലർച്ചെയാണ് ഹായിൽ മേഖലയിൽ ടാങ്കർ മറിഞ്ഞത്. തുടർന്ന് ഇന്ധന ചോർച്ചയും ഉണ്ടായി. തുടർന്ന് ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. പ്രദേശം ഐസൊലേറ്റ് ചെയ്ത സിവിൽ ഡിഫൻസ് ടീം തുടർ നടപടികൾ സ്വീകരിച്ചു.

അപകട രംഗം കൈകാര്യം ചെയ്യുന്നതിന്റെ ചിത്രം സിവിൽ ഡിഫൻസ് പ്രസിദ്ധീകരിച്ചു. മുൻഭാഗം തകർന്ന ഇന്ധന ടാങ്കറിനെ ഒരു വലിയ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതായി ചിത്രത്തിൽ കാണാം.