സഊദി പ്രവാസികളുടെ ഇഖാമയിലെ ഫോട്ടോ മാറ്റാം, നിബന്ധനകൾ ഇങ്ങനെ

0
6527

റിയാദ്: സഊദിയിലെ വിദേശ തൊഴിലാളികളുടെ താമസ രേഖയായ ഇഖാമ അഥവാ ഹവിയതുൽ മുഖീമിലിലെ നിലവിലെ ഫോട്ടോകൾ മാറ്റാൻ സാധിക്കും. സഊദി ജവാസാത് (പാസ്സ്പോർട്ട് വിഭാഗം) ഏർപ്പെടുത്തിയ മൂന്ന് നിബന്ധനകൾ പാലിച്ചാണ് ഇഖാമയിലെ ചിത്രം മാറ്റാനാകുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇഖാമയിലെ ചിത്രം മാറ്റുന്നതിനായി വിദേശ തൊഴിലാളിയുടെ പാസ്പോർട്ട് കാലാവധിയുള്ളതായിരിക്കണം. മാത്രമല്ല, പാസ്പോർട്ടിലുള്ള ചിത്രം ഏറ്റവും അടുത്ത സമയത്ത് എടുത്തതായിരിക്കണം. ഇതോടൊപ്പം, വ്യക്തിയുടെ ചിത്രം തല മറച്ച രീതിയിൽ ആകാൻ പാടില്ല എന്നീ നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഇഖാമയിലെ ചിത്രം മാറ്റാനുള്ള നടപടികളിലേക്ക് കടക്കാനാകൂ.

മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിച്ച് കൊണ്ട് ജവാസാത്തിൽ അപോയിന്റ്മെന്റ് ബുക്ക് ചെയ്ത് അപേക്ഷ സമർപ്പിച്ചാൽ അത് ജവാസാത്ത് സ്റ്റാഫ് പരിശോധിക്കുകയും തീരുമാനമെടുക്കുകയും ചെയ്യും. തുടർന്ന് സമർപ്പിച്ച അപേക്ഷയിൽ പരിശോധന നടത്തി ഇഖാമയിലെ ഫോട്ടോ മാറ്റിക്കിട്ടും.