റിയാദ്: സഊദിയിലെ റിയാദില്‍ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് തൃത്താല കൊടക്കാഞ്ചേരി സുലൈമാന്‍ (58) ആണ് അല്‍ഖര്‍ജ് മിലിറ്ററി ആശുപത്രിയില്‍ മരിച്ചത്. കാറപകടത്തില്‍ പരിക്കേറ്റ് അല്‍ഖര്‍ജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദിൽ നിന്ന് അല്‍ഖര്‍ജിലേക്കുള്ള യാത്രാമധ്യേ മൂന്ന് ദിവസം മുമ്പാണ് അപകടം. സ്‌പോണ്‍സറുടെ കൂടെ അല്‍ഖര്‍ജിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരു സഊദി പൗരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
പരേതനായ ഹസൈനാറിന്റെയും പാത്തുമ്മയുടെയും മകനാണ് സുലൈമാന്‍. ഭാര്യ: ബല്‍ക്കീസ്, മക്കള്‍: താഹിറ, ഷിജ്‌ന, സുബ്ഹാന, ഷഹീന്‍.
മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുന്നതിന് അല്‍ഖര്‍ജ്, അൽഖർജ് കെഎംസിസി വെല്‍ഫയര്‍ വിംഗുകൾ രംഗത്തുണ്ട്.