ജിദ്ദ: അനുഭവ സമ്പത്തിന്റെ അതികായനായ നേതാവായിരുന്നു പ്രഗൽഭ നിയമസഭ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദ് എന്ന് ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏഴു പതിറ്റാണ്ടിലേറെ നീണ്ട പൊതു ജീവിതത്തിനു വിരാമാമാകുമ്പോൾ നികത്തനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അധികാര രാഷ്ട്രീയം തന്റെ നാടിനും ജനങ്ങൾക്കും എങ്ങിനെ ഗുണകരമായി വിനിയോഗിക്കാം എന്നതിന്റെ പാഠപുസ്തകമായിരുന്നു ആര്യാടൻ മുഹമ്മദ്. താൻ മന്ത്രിയായിരുന്ന വിവിധ വകുപ്പുകളുടെ ജനോപകാരപ്രദമായ നിരവധി സംരംഭങ്ങളാണ് നിലമ്പൂരിൽ അദ്ദേഹം യാഥാർത്ഥ്യമാക്കിയത്. പ്രയാസമനുഭവിക്കുന്നവരുടെ അത്താണിയായിരുന്നു അന്തരിച്ച ആര്യാടൻ മുഹമ്മദ്.
2017 ഏപ്രിലിൽ ഒ ഐ സി സി യുടെ ക്ഷണം സ്വികരിച്ച് ജിദ്ദയിലെത്തിയപ്പോൾ അദ്ദേഹവുമായി മക്കയിലും റിയാദിലും കൂടെ യാത്ര ചെയ്ത സമയത്ത് ലഭിച്ച അറിവും അനുഭവ സാക്ഷ്യങ്ങളും മറക്കാനാവാത്തതാണന്നു ഒ ഐ സി സി റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി. എ മുനീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.




