കോട്ടയം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപെട്ടു 

0
2679

റിയാദ്: സഊദി അറേബ്യയിലെ റിയാദിൽ മലയാളി ഹൃദയാഘാത്തെ തുടർന്ന് മരണപെട്ടു. കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം (43) ആണ് മരണപ്പെട്ടത്. കെപി അബ്രഹാമിന്റെയും സാറാമ്മയുടെയും മകനാണ്. അനീജ മറിയം ആണ് ഭാര്യ. മൂന്നു വയസ്സുള്ള റെബേക്ക എബ്രഹാം മകളാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദിൽ മാർക്കറ്റിംഗ് കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്റ്ററായി ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടികൾ നടന്നുവരികയാണ്. ഇന്ത്യൻ കൾച്ചറൽ ഫണ്ടേഷൻ സഫ്‌വ വളണ്ടിയേഴ്‌സ് കമ്പനി അധികൃതരുടെ സഹകരണത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി വരുന്നു.

ഐ സി എഫ് സർവീസ് സമിതി പ്രസിഡന്റ് ഇബ്രാഹിം കരീം, സിക്രട്ടറി ജബ്ബാർ കുനിയിൽ, സഫ്‌വ വളണ്ടിയർ കോഡിനേറ്റർ റസാഖ് വയൽകര എന്നിവരും കമ്പനി പ്രധിനിധികളായ, മനു, സിദ്ദീഖ്‌ കൊളപ്പുറം എന്നിവരും രംഗത്തുണ്ട്