യുഎഇയില്‍ ഫാക്ടറിയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം

0
700

അബുദാബി: യുഎഇയിലെ ഫാക്ടറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അബുദാബി ഇന്‍ഡസ്‍ട്രിയല്‍ സോണില്‍ അല്‍ മഫ്റഖ് ഏരിയയിലായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി അബുദാബി പൊലീസ് ഓപ്പറേഷന്‍സ് സെന്ററില്‍ വിവരം ലഭിച്ച ഉടന്‍ തന്നെ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്നും സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കിയ ശേഷം അപകടസ്ഥലത്ത് ചൂട് കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. അതേസമയം ഔദ്യോഗിക സ്രോതസുകളില്‍ നിന്ന് മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അബുദാബി പൊലീസ് അറിയിച്ചു.