റിയാദ്: സഊദി വിഷൻ 2030 ശ്രമങ്ങളുടെ ഭാഗമായി യുവാക്കളെ ശാക്തീകരിക്കുന്നത് തുടരുക എന്നതാണ് സൗദി അറേബ്യയുടെ മുൻഗണനകളിലൊന്നെന്ന് യുഎസിലെ സഊദി അംബാസഡർ റീമ ബിന്ത്ത് ബന്ദർ രാജകുമാരി പറഞ്ഞു.
ഞങ്ങളുടെ ജനസംഖ്യയുടെ 75% വും35 വയസ്സിന് താഴെയുള്ളവരാണെന്നും
ഐക്യരാഷ്ട്രസഭയുടെ 77-ാമത് സമ്മേളനത്തോടനുബന്ധിച്ച്
ന്യൂയോർക്കിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് (എഫ്‌ഐഐ) ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച “പ്രിയറിറ്റി” ഉച്ചകോടിയിൽ അംബാസഡർ പറഞ്ഞു.
നാളത്തെ നമ്മുടെ യുവാക്കളുടെ വിജയം ഇന്നത്തെ നമ്മുടെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു,കാരണം അവർ ഭാവിയെ പ്രതിനിധീകരിക്കുന്നു, ഒപ്പം നമുക്ക് ഒരുമിച്ച് നേടാൻ കഴിയുന്ന കാര്യങ്ങളിൽ എനിക്ക് ആത്മവിശ്വാസമുണ്ട്.
സ്വകാര്യമേഖലയിൽ ശക്തമായ തൊഴിൽ വളർച്ചയും സംരംഭകത്വവും സുസ്ഥിര വികസനവും പുനരുപയോഗിക്കാവുന്ന ഊർജവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലോകത്തെ മുൻനിര ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും രാജ്യം നിർമ്മിച്ചു എന്നും റീമ രാജകുമാരി കൂട്ടിച്ചേർത്തു.