ബഹിരാകാശത്തേക്കും വനിതകൾ; ഈ ദൗത്യം സഊദിയുടെ ചരിത്രത്തിൽ ഇടം പിടിക്കും

0
1215

റിയാദ്: സഊദി അറേബ്യ ആദ്യമായി വനിതയെ ബഹിരാകാശത്തേക്ക് അയക്കുന്നു.സൗദി സ്‌പേസ് കമ്മീഷൻ 2023ലാണ് സഊദി വനിതയെ അയക്കുക. ഇതിനായുള്ള പദ്ധതിക്ക്‌ തുടക്കം കുറിച്ചു. ഇവരുടെ ബഹിരാകാശ ദൗത്യം സഊദിയുടെ ചരിത്രത്തിൽ ഇടം പിടിക്കും. ഇതോടെ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സഊദി വനിതയായി ഇവര്‍ മാറും.

ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ പറക്കലുകൾ നടത്താൻ കഴിവുള്ള സഊദി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനാണ് പ്രോഗ്രാം സമർപ്പിച്ചിരിക്കുന്നത്.

ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണനാ മേഖലകളിൽ മാനവികതയുടെ പുരോഗതിക്കായി ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താൻ സൗദി ബഹിരാകാശ സഞ്ചാരികളെ ഈ പ്രോഗ്രാം പ്രാപ്തരാക്കും. സൗദി ബഹിരാകാശയാ പദ്ധതി രാജ്യത്തിന്റെ അഭിലാഷമായ വിഷൻ 2030 ന്റെ അവിഭാജ്യ ഘടകമാണ്.