ജിദ്ദ: തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളാക്കുക എന്ന ലക്ഷ്യവുമായി പൊന്നാനി കൾച്ചർ വേൾഡ് ഫൌണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) സ്വാശ്രയ തൊഴിൽ സംരംഭത്തിന് കീഴിൽ നടന്നു വരുന്ന ടൈലറിംഗ് പരിശീലന കോഴ്സ് മൂന്നാം ബാച്ചിൽ പഠിതാക്കളായി അപേക്ഷ നൽകിയ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 21 വനിതകൾക്ക് സൗജന്യമായി തയ്യൽ പഠിക്കാനുളള സാമ്പത്തിക സഹായം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി നാഷണൽ കമ്മിറ്റി ഏറ്റെടുത്തു.
ഇതിന്റെ ഭാഗമായി പളളപ്രം ഹൈവേയിലെ മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രവാസി ഫാമിലി മീറ്റിൽ വെച്ച് പി. സി. ഡബ്ലിയു. എഫ് സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അഷ്റഫ് ദിലാറ, ജനറൽ സെക്രട്ടറി അൻവർ സാദിഖ് എന്നിവർ ചേർന്ന് സ്വാശ്രയ തൊഴിൽ സംരംഭം സമിതി ചെയർപേഴ്സൺ ടി. മുനീറക്ക് പ്രസ്തുത ഫണ്ട് കൈമാറി.
സി. എസ് പൊന്നാനി, പി. കോയക്കുട്ടി മാസ്റ്റർ, സി. വി മുഹമ്മദ് നവാസ്, രാജൻ തലക്കാട്ട്, ഏട്ടൻ ശുകപുരം, സുബൈദ പോത്തനൂർ, സുബൈർ ടി. വി , അബ്ദുല്ലതീഫ് കളക്കര, എൻ. പി അഷ്റഫ് നൈതല്ലൂർ, ശമീർ നൈതല്ലൂർ, അഷ്റഫ് ചെറുവത്തൂർ (സഊദി) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.