ജിദ്ദ – ആലുവ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: കരിന്തലകൂട്ടം എന്ന നാടന്‍ കലാരൂപമവതരിപ്പിച്ചു കൊണ്ട് ജിദ്ദ – ആലുവ കൂട്ടായ്മ പ്രഥമ ഓണാഘോഷം സംഘടിപ്പിച്ചു. ഷറഫിയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഓണാഘോഷം വ്യത്യസ്ത പരിപാടികള്‍ കൊണ്ടും സംഘാടന മികവ് കൊണ്ടും വേറിട്ട അനുഭവമായിരുന്നു.

നിരവധി നാടൻ പാട്ടുകള്‍ കോര്‍ത്തിണക്കിക്കൊണ്ട്‌ അവതരിപ്പിച്ച കരിന്തലകൂട്ടം നാടൻ കലാരൂപം ജിദ്ദയിലെ അനുഗ്രഹീത ഗായിക കലാഭവൻ ധന്യ പ്രശാന്ത് നേതൃത്വം നല്‍കി. നാടന്‍ പാട്ടു കള്‍ക്ക് അകമ്പടിയായി സിമി അബ്ദുല്‍ ഖാദര്‍, ഫാത്തിമ അബ്ദുല്‍ ഖാദര്‍, അൻവർ തോട്ടുമ്മുഖം, കലാം എടയാർ, ഹാരിസ് എന്നിവരും, കുമാർ, സുരേഷ്, അൻസാർ, ഗഫാർ എന്നിവർ ലൈവ് ഓർക്കട്രയും ചെയ്തു.

ജനറൽ സെക്രട്ടറി സുബൈർ മുട്ടം അവതരിപ്പിച്ച വെളിച്ചപ്പാട് ജിദ്ദയിലെ ആസ്വാദകർക്ക് വേറിട്ട അനുഭവമായി. കരോക്കെ ഗാനമേളയിൽ അമാന്‍ ഫൈസല്‍, ഫാത്തിമ ഖാദർ, സിമി ഖാദർ, ഷാഹില്‍, മുഹ്‌സില ഷിനു എന്നിവര്‍ ഗാനങ്ങൾ ആലപിച്ചു. ഹാഷിം ഓണക്കവിത അവതരിപ്പിച്ചു. യാസിന്‍ ഹാഷിം, ജോഷില ഹാഷിം എന്നിവര്‍ ചേർന്ന് അവതരിപ്പിച്ച നൃത്തം ആസ്വാദകരിൽ കൗതുകമുണർത്തി.

പരിപാടി രക്ഷാധികാരി അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുബൈര്‍ മുട്ടം അധ്യക്ഷത വഹിച്ചു. ആക്ടിങ്ങ് പ്രസിഡണ്ട് അന്‍ഫല്‍ ബഷീര്‍ സ്വാഗതവും ട്രഷറർ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. നാട്ടിൽ അവധിയിൽ പോയ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ്‌ കൂടിയായ ആലുവ കൂട്ടായ്മ പ്രസിഡന്റ്‌ പി. എം മായിൻ കുട്ടി ശബ്ദ സന്ദേശത്തിലൂടെ പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.

പരിപാടികളിൽ പങ്കടുത്തവർക്ക് ഭാരവാഹികൾ സമ്മാനം വിതരണം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റർ കലാം എടയാറിൻ്റെ നേതൃത്വത്തിൽ സുബൈർ മത്താശ്ശേരി, ഡോ. സിയാവുദ്ധീൻ, ഹാഷിം കുന്നുകര, അബ്ദുൽ ഖാദർ, അൻവർ തൊട്ടുമുഖം, അൻഫൽ സുബൈർ മുട്ടം, ഹിഷാം ഇബ്രാഹിം, ഷജീര്‍ പുറയാർ, ശിഹാബുദ്ദീൻ തായിക്കാട്ടുകര തുടങ്ങിയവര്‍ പരിപാടികൾ നിയന്ത്രിച്ചു.