അൽ ഉല: അതിപുരാതനവും പതിറ്റാണ്ടുകളുടെ ചരിത്രവും പറയുന്ന ചരിത്ര, പുരാതന നഗരിയായ അൽ ഉലയിൽ പുരാതന കൂറ്റൻ പ്രതിമ കണ്ടെത്തി. അൽ ഉല റോയൽ കമ്മീഷൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു ടണ്ണിലധികം ഭാരവും 2.2 മീറ്റർ നീളവുമുള്ള കൂറ്റൻ ലിഹ്യാൻ പ്രതിമയാണ് ഇവിടെ പുരാവസ്തു ഗവേഷണത്തിൽ കണ്ടെത്തിയതെന്ന് അൽ ഉല റോയൽ കമ്മീഷൻ അറിയിച്ചു.
കണ്ടെത്തിയ പ്രതിമ കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്. പ്രതിമയുടെ സംരക്ഷണം ഉറപ്പാക്കാൻ, മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കനുസൃതമായി, സംരക്ഷണത്തിലും പുനരുദ്ധാരണത്തിലുമുള്ള മികച്ച സ്പെഷ്യലിസ്റ്റുകളുടെ സഹകരണത്തോടെയാണ് പ്രതിമ അതിന്റെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് റോയൽ കമ്മീഷൻ അറിയിച്ചു.
സംരക്ഷണ, പുനരുദ്ധാരണ പ്രക്രിയയിൽ സഊദി കേഡർമാരെ പരിശീലിപ്പിക്കുകയും അവർക്ക് പ്രൊഫഷണൽ അറിവ് കൈമാറുകയും ചെയ്തു. പ്രതിമ ശക്തിപ്പെടുത്തുന്നതിനും ഗതാഗത സൗകര്യം ഒരുക്കുന്നതിനുമുള്ള ഫീൽഡ് പരിശീലനം ഉൾപ്പെടെയുള്ളവ ഉൾപ്പെടുന്ന പരിശീലനമാണ് നൽകിയിരിക്കുന്നത്.
ലിഹ്യാനൈറ്റ് കാലഘട്ടത്തിലെ പ്രതിമകളിലൊന്ന് ഈ മാസം പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു.
വീഡിയോ കാണാം👇
ضمن التزامنا بتطبيق أفضل الممارسات العلمية في التنقيب والحفاظ والمشاركة.. كشفت @RCU_SA بالشراكة مع @AF_ALULA و @CNRS ضمن فريق دادان الأثري عن أحد التماثيل اللحيانية الضخمة. pic.twitter.com/NbtpPbGGRY
— الهيئة الملكية لمحافظة العلا (@RCU_SA) September 21, 2022




