ജിദ്ദ: സഊദി അറേബ്യയുടെ 92- മത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ജിദ്ദ കെ എം സി സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കെ.വി. എ ഗഫൂർ സ്മാരക വിന്നേഴ്സ് ട്രോഫിക്കും നാസർ വാവൂർ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടക്കുന്ന നയൻസ് ഫുട്ബോൾ ടൂർണമെൻ്റും നൽപ്പത് വയസ്സിന് മുകളിലുള്ളവർക്ക് വേണ്ടിയുള്ള വെറ്ററൻസ് ടൂർണമെൻ്റും സെപ്തമ്പർ 23 വെള്ളിയാഴ്ച നടക്കും. ശാറാ അർബഈനിലെ സ്റ്റാർ എഫ് സി ഗ്രൗണ്ടിൽ വെച്ച് വൈകുന്നേരം 6 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും.
ടൂർണമെൻ്റിൻ്റെ ഫിക്ചർ ഇന്ന് രാത്രി 8:30 ന് ഫൈസലിയയിലെ ഷാലിമാർ റസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പുറത്തിറക്കും. ജിദ്ദക്കകത്തും പുറത്തുമുള്ള 12 പ്രഗൽഭ ടീമുകൾ ടൂർണമെൻ്റിൽ മത്സരത്തിനുണ്ടാകുമെന്ന് സംഘാടക സമിതി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, കൺവീനർ കെ.എൻ എ ലത്തീഫ് കൊണ്ടോട്ടി എന്നിവർ അറിയിച്ചു.




