സഊദി ദേശീയ ദിനം കളറാക്കാൻ പ്രതിരോധ സേനയുടെ പ്രത്യേക എയർഷോ; വിവിധ നഗരങ്ങളിൽ പ്രദർശന തിയതിയും സമയവും അറിയാം

0
3250

റിയാദ്: സഊദി അറേബ്യയുടെ 92-ാം ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ നഗരങ്ങളിൽ വ്യോമസേന പ്രത്യേക എയർഷോ സംഘടിപ്പിക്കുന്നു. രാജ്യത്തിൻ്റെ വിവിധ നഗരങ്ങളിൽ നടക്കുന്ന ഷോയുടെ തിയതികളും സമയവും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓരോ സ്ഥലത്തെ പ്രദർശന ദിവസവും സമയവും ഇങ്ങനെ 👇

റിയാദ്: പ്രിൻസ് തുർക്കി അൽ അവാൽ റോഡിന് വടക്ക് കൈറോവാൻ പരിസരം, സെപ്റ്റംബർ 22-23 തിയതികളിൽ വൈകുന്നേരം 4:30 നാണ് ഷോ ആരംഭിക്കുക.

ജിദ്ദ: ഹിൽട്ടൺ ഹോട്ടലിന് എതിർവശത്തുള്ള കടൽത്തീരം, സെപ്തംബർ 18-19-20 തിയതികളിൽ വൈകുന്നേരം 5 നാണ് ഷോ ആരംഭിക്കുന്നത്.

ദമാം: സെപ്റ്റംബർ 17-18-19 തീയതികളിൽ വൈകുന്നേരം അഞ്ച് മണിക്ക് ഈസ്റ്റേൺ കോർണിഷിലാണ് എയർ ഷോ ആരംഭിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഖമീസ് മുഷൈത്തിൽ ബൊളിവാർഡിലും, ശാരത് ഉബൈദയിലും തംനിയയിലും സെപ്റ്റംബർ 22-23 തിയതികളിൽ വൈകുന്നേരം അഞ്ചര മണിക്കാണ് പ്രദർശനം ആരംഭിക്കുക.

ത്വാഇഫ്: സെപ്തംബർ 22-23 തീയതികളിൽ കിംഗ് ഫഹദ് എയർ ബേസ്, ശാറ ഖംസീൻ, അർ-റാഡ്ഫ് പാർക്ക് എന്നിവിടങ്ങളിൽ വൈകുന്നേരം 5.30ന് പ്രദർശനം ആരംഭിക്കും.

ഇതേ ദിവസങ്ങളിൽ തന്നെ വൈകുന്നേരം അഞ്ച് മണിക്ക് പ്രിൻസ് മുഹമ്മദ് ബിൻ സഊദ് പാർക്കിലും, ബൽജുറഷി നാഷണൽ പാർക്കിൽ വൈകുന്നേരം 5 മണിക്കും പ്രത്യേക പ്രദർശനം ഉണ്ടായിരിക്കും.

അബഹ: സെപ്തംബർ 22-23 തിയതികളിൽ വൈകുന്നേരം 5:30 ന് എയർപോർട്ട് പാർക്ക്, ഫാമിലി സിറ്റി, ആർട്ട് സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഫാൽക്കൺ ഷോകളുണ്ടായിരിക്കുന്നതാണ്.

തബൂക്: സെപ്തംബർ 22-23 തിയതികളിൽ വൈകുന്നേരം 5.4 5ന് പ്രിൻസ് ഫഹദ് ബിന്നിലും ഫാൽക്കൺ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

അൽ ജൗഫിൽ ഒക്ടോബർ 1ന് വൈകുന്നേരം 4.30ന് സൈനിക താവളത്തിലും അൽ ജൻദൽ തടാകത്തിലും സർവകലാശാലയിലും പ്രദർശനങ്ങളുണ്ടായിരിക്കും.

അൽ ഖോബാർ: സെപ്തംബർ 25-26 തിയിതികളിൽ വാട്ടർഫ്രണ്ടിൽ വൈകുന്നേരം 4:30 നാണ് പ്രദർശനം.

ജുബൈൽ: സെപ്റ്റംബർ 17-18-19 തിയതികളിൽ വൈകുന്നേരം 5 മണിക്ക് ഫനാതീർ ബീച്ച് കോർണിഷിലാണ് പ്രദർശനം ഉണ്ടാവുക.

അൽ അഹ്‌സ: സെപ്റ്റംബർ 17-18-19 തിയതികളിൽ വൈകുന്നേരം 5:15 ന് കിംഗ് പാർക്ക് അബ്ദുല്ല പരിസരങ്ങളിലും കിംഗ് അബ്ദുല്ല റോഡിലും പ്രദർശനമുണ്ടാകും.

ഹഫർ അൽ ബാത്വിൻ: സെപ്റ്റംബർ 29 ന് വൈകുന്നേരം 4.45ന് പ്രിൻസ് നായിഫ് സ്ട്രീറ്റിലെ ഹാല സെന്ററിന് എതിർവശത്തും, എയർ ബേസിനിലും പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.