ലുലു ജുബൈൽ റോയൽ കമീഷൻ ബ്രാഞ്ച് മാനേജർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
6727

ദമാം: ലുലു ജുബൈൽ റോയൽ കമീഷൻ ബ്രാഞ്ച് മാനേജർ എറണാകുളം പള്ളുരുത്തി കെ. അജീഷ് (29) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. വ്യാഴാഴ്ച താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉടൻ സമീപത്തെ കിംസ് ആശുപത്രിയിലും തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചു വർഷമായി ലുലുവിൽ സേവനമനുഷ്ടിച്ചു വരികയായിരുന്നു.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പിൽ ഹബീബിന്റെ മകനാണ്. മാതാവ്: സാജിത, ഭാര്യ: സുഹാന, സഹോദരി: മുത്തു ബീവി.