ജിദ്ദ: ദേശീയദിനമായ സെപ്റ്റംബര്‍ 23 ന് ജിദ്ദ സുലൈമാനിയ റെയില്‍വെ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയില്‍ ടിക്കറ്റ് നിരക്ക് 9.2 റിയാലായി കുറച്ചതായി ഹറമൈന്‍ ട്രെയിന്‍ അറിയിച്ചു.
സെപ്തംബർ 23 വെള്ളിയാഴ്ച ജിദ്ദ സുലൈമാനിയ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള എകണോമി ക്ലാസ് യാത്രാ ടിക്കറ്റിനു 9.2 റിയാൽ മാത്രമാണ് നിരക്ക് .
ദേശീയദിനാഘോഷത്തില്‍ വ്യത്യസ്ത മേഖലകള്‍ പങ്കു വഹിക്കുന്നതിന്റെ ഭാഗമായാണ് 23 ന് ജിദ്ദ, മക്ക ട്രെയിന്‍ ടിക്കറ്റ് 9.2 റിയാലിന് നല്‍കുന്നത്. ദേശീയദിനത്തില്‍ മാത്രമേ ഈ ഓഫര്‍ നിലവിലുണ്ടാവകയുള്ളൂവെന്ന് ഹറമൈന്‍ ട്രെയിന്‍ അറിയിച്ചു.