ജിദ്ദ: കാലിക്കറ്റ് യൂണിവേഴ്സിറ്റി അടക്കം കേരളത്തിലെ വിവിധ സർവ്വ കലാശാലകളിലെ വിദൂര പഠന സംവിധാനം നിർത്തലാക്കിയ സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി ആവശ്യപ്പെട്ടു. പ്രസ്തുത തീരുമാനം പ്രവാസികൾ അടക്കം വിദൂര സംവിധാനം വഴി വിവിധ കോഴ്സുകൾ പഠിക്കുന്ന ആയിരക്കണക്കിന് പഠിതാക്കളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ്.
മറ്റു സംസ്ഥാനങ്ങളിൽ ഓപ്പൺ യൂണിവേഴ്സിറ്റി ഉണ്ടായിരിക്കെ തന്നെ വിദൂര പഠന സൗകര്യം ഉണ്ടെന്നും ആയതിനാൽ കേരള സർക്കാർ എത്രയും വേഗം പ്രസ്തുത തീരുമാനം പിൻവലിക്കണമെന്നും ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം മൂസ ഹാജി, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.