കോഴിക്കോട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് പതിച്ചു; പിതാവും മകളും മരിച്ചു

0
5

കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പിതാവും മകളും മരിച്ചു. കോഴിക്കോട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിന് സമീപത്താണ് അപകടം. റാഫി, മകള്‍ ഫാത്തിമ നേഹ എന്നിവരാണ് മരിച്ചത്.

റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് ബൈക്ക് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. റോഡിലെ കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്.
ഇരുവരുടെയും മയ്യിത്തുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.