ജിദ്ദ: സഊദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി കുടുംബത്തെ വാഹനമിടിച്ചു, നാല് വയസ്സുകാരിക്ക് ദാരുണ മരണം. പാലക്കാട് തെക്കുമുറി (തൂത) സ്വദേശി പുളിക്കൽ മുഹമ്മദ് അനസിന്റെ മകൾ ഇസ മറിയം (4) ആണ് മരണപ്പെട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദ റിഹൈലിൽ വെച്ച് ഇന്നലെ അർധരാത്രിയാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന മാതാവ് അടക്കമുള്ളവർക്കും പരിക്കുകളുണ്ട്. പരിക്കേറ്റവരെ കിംഗ് അബ്ദുല്ല മെഡിക്കൽ കോമ്പ്ലസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ സന്ദർശന വിസയിലെത്തിയതായിരുന്നു ഇവർ.
ഇസ മറിയത്തിൻ്റെ മൃതദേഹം ജിദ്ദയിൽ ഖബറടക്കും. ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിനു കീഴിൽ നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.




