പ്രവാസി മലയാളി യുവാവ് പുതിയ ജോലിയിൽ ചേരേണ്ട ദിവസം താമസ സ്ഥലത്ത് മരിച്ചു

0
464

റിയാദ്: ദമ്മാമിൽനിന്ന് റിയാദിലേക്ക് സ്ഥലംമാറിയെത്തി പുതിയ ജോലിയിൽ ചേരാനിരുന്ന ദിവസം പ്രവാസി ഇന്ത്യാക്കാരൻ മരിച്ചു. ജോലിയില്‍ ചേരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹൈദരാബാദ് ടോളി ചൗക്കിയിലെ ഹക്കീംപേട്ട് സ്വദേശി മുഹമ്മദ് മുജാഹിദ് അലി (37) റിയാദ് ബത്ഹക്ക് സമീപം മൻഫുഅയിലെ താമസ സ്ഥലത്ത് മരിച്ചത്.

താമസ സ്ഥലത്ത് കോണിപ്പടിയില്‍ വീണുകിടക്കുന്നതു കണ്ട അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ദമ്മാമിലെ കമ്പനിയിൽനിന്ന് ജോലി വിട്ട് റിയാദിലെത്തി പുതിയ കമ്പനിയിൽ ജോലിക്ക് ചേരാനിരുന്ന ദിവസമാണ് ആകസ്‍മിക അന്ത്യമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ – അസ്‌റ സുല്‍ത്താന. മൃതദേഹം മറവുചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായവുമായി മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ ജബ്ബാര്‍ രംഗത്തുണ്ട്.