സഊദിയിൽ ബാൽക്കെണിയിൽ ഡിഷ്‌ വെച്ചാൽ 500 റിയാൽ പിഴ, ഹാങർ തൂക്കിയാൽ 100 റിയാൽ വരെ പിഴ: കെട്ടിട നിയമങ്ങളും ലംഘനങ്ങൾക്കുള്ള ശിക്ഷകളും പരിഷ്കരിക്കുന്നു

0
2781

റിയാദ്: സഊദിയിൽ കെട്ടിട നിയമങ്ങളും നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകളും പരിഷ്കരിക്കുന്നു. മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയമാണ് ഇത് പരിഷ്കരിക്കുന്നത്. ഇതിന്റെ കരട് രേഖ പുറത്തിറക്കിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെട്ടിടങ്ങളിൽ വിവിധ ലംഘനങ്ങൾ ഉണ്ടായാൽ ഈടാക്കുന്ന പിഴകൾ ഉടൻ നിർണ്ണയിച്ച് പ്രസിദ്ധീകരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 20 റിയാൽ മുതൽ 6000 റിയാൽ വരെ അഞ്ച് തലത്തിലാണ് പിഴകൾ ഉള്ളത്.

കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലോ ബാൽക്കണിയിലോ സാറ്റലൈറ്റ് ഡിഷുകൾ സ്ഥാപിച്ചാൽ ചെയ്താൽ 100 മുതൽ 500 റിയാൽ വരെ പിഴയാണ് ഈടാക്കുക. കുടകളോ ഹാംഗറുകളോ ഉണ്ടെങ്കിൽ 500 മുതൽ 2500 റിയാൽ വരെ പിഴയും ഇതിൽ ഉൾപ്പെടുന്നു. കെട്ടിടത്തിന്റെ രൂപത്തിനും സ്വഭാവത്തിനും അനുയോജ്യമല്ലാത്ത ഹാംഗറുകളോ വസ്തുക്കളോ ഉപയോഗിച്ച് ബാൽക്കണി മറയ്ക്കുന്നതിന് 200 മുതൽ 1,000 റിയാൽ വരെയും പിഴ ഈടാക്കിയേക്കും.

വാണിജ്യ കെട്ടിടങ്ങളുടെ ചുവരുകളിൽ അനുയോജ്യമല്ലാത്ത തരത്തിലുള്ള എഴുത്തുകൾ ഉണ്ടെങ്കിൽ 200 മുതൽ 1,000 റിയാൽ വരെയുമാണ് പിഴ ഈടാക്കുക. ഭിന്നശേഷിക്കാർക്ക് പ്രത്യേക വഴികളും പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയില്ലെങ്കിൽ 500 മുതൽ 2500 റിയാൽ വരെയും പിഴ ചുമത്തും. കെട്ടിടങ്ങളിൽ നിന്ന് പ്രധാന റോഡുകളിലേക്ക് നടപ്പാതകളോ അനുയോജ്യമായ വഴിയോ ഇല്ലെങ്കിൽ 100 റിയാൽ വരെ പിഴ ഇടാക്കും.

കെട്ടിടത്തിന് റൂഫ് ജാക്ക് ഇല്ലെങ്കിലോ, ജക്ക് കെട്ടിട ചട്ടങ്ങൾ ലംഘിക്കുന്ന ഉയരത്തിലോ ആണെങ്കിൽ കുറഞ്ഞത് 100 റിയാലും പരമാവധി 500 റിയാലും പിഴ ചുമത്തും. വാണിജ്യ കെട്ടിടങ്ങളിൽ വിൻഡോ തുറക്കുന്നതും തുറക്കുന്നതിനുള്ള ഡിസൈൻ ആവശ്യകതകളും സംബന്ധിച്ച ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് 200 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ചുമത്തും.

വാണിജ്യ കെട്ടിടങ്ങളുടെ മെസനൈൻ ഫ്ലോറിനായി പ്രത്യേക ഗോവണി നിർമ്മിക്കുന്നതിൽ പരാജയപ്പെടുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കുള്ള പിഴ റിയാൽ 1000 മുതൽ 5000 റിയാൽ വരെയാണ്.

വാണിജ്യ കെട്ടിടങ്ങളുടെ മേൽക്കൂരയുടെ ഭിത്തികളിൽ ഇരുമ്പ് തൂണുകളോ ഇരുമ്പ് ഷിൻകോ സ്‌ക്രീനുകളോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കുറഞ്ഞത് 1200 റിയാൽ പിഴയും പരമാവധി 6000 റിയാൽ പിഴയും ചുമത്തും. കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലെ വിള്ളലുകൾ, കേടുപാടുകൾ അല്ലെങ്കിൽ മുൻഭാഗങ്ങളിലെ ലോഹ വസ്തുക്കളിൽ ദൃശ്യമായ തുരുമ്പ് എന്നിവയ്ക്കുള്ള പിഴയുടെ മൂല്യം 100 നും 500 നും ഇടയിലാണ്.

വാണിജ്യ കെട്ടിടത്തിന്റെ മുൻവശത്ത് ദൃശ്യമാകുന്ന ഇലക്ട്രിക്കൽ-സാനിറ്ററി-മെക്കാനിക്കൽ എക്സ്റ്റൻഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴയും, തെരുവിന് അഭിമുഖമായുള്ള വാണിജ്യ കെട്ടിടത്തിന്റെ മുൻഭാഗങ്ങളിലെ പ്രത്യേക എയർ കണ്ടീഷനിംഗ് യൂണിറ്റുകളുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കുള്ള 50 മുതൽ 250 റിയാൽ വരെയുള്ള പിഴയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, മറ്റു ഏതാനും പിഴകളും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. നഗരങ്ങളുടെ പൊതുവായ രൂപഭാവം മെച്ചപ്പെടുത്തുന്നതിനായി വിവിധ പ്രദേശങ്ങളിലെ അപരിഷ്കൃത രൂപത്തിലുള്ളതും അഭംഗി സൃഷ്ടിക്കുന്നതുമായ കാര്യങ്ങൾ ഇല്ലാതാക്കാൻ മന്ത്രാലയം ശ്രമങ്ങൾ നടത്തുകയും നടപടികൾ കൈകൊള്ളുകയും ചെയ്യുന്നുണ്ട്.