ജിദ്ദ: തിരൂർ ചമ്രവട്ടം സ്വദേശി പരേതനായ തോട്ടുങ്ങൽ പറമ്പിൽ അസീസിന്റെ മകൻ മുഹമ്മദ് അനീസ് (42) ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദയിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ഫിക്സ് എന്ന മെക്കാനിക്കൽ ഇലെക്ട്രിക്കൽ കമ്പനിയിൽ സഹോദരൻ മുഹമ്മദ് ഷാഫിയുടെ കൂടെ ജോലി ചെയ്തു വരികയായിരുന്നു. രണ്ടു പേരും ഒരുമിച്ചു എട്ടു മാസങ്ങൾക്കു മുമ്പ് നാട്ടിൽ നിന്നും വന്നതാണ്. ഉംറക്ക് വന്ന മറ്റൊരു സഹോദരൻ കുഞ്ഞി മരക്കാർ ഇപ്പോൾ ജിദ്ദയിലുണ്ട്. ഭാര്യ: റസീന
സഹോദരങ്ങൾക്കൊപ്പം ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മസൂദ് ബാലരാമപുരം, നൗഫൽ താനൂർ എന്നിവർ നിയമ നടപടികൾ പൂർത്തിയാക്കാൻ കൂടെയുണ്ട്. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കം നടത്താനാണ് തീരുമാനം.




