കുടുംബ കലഹം; യുവാവിനെ ഭാര്യാമാതാവ് വെടിവെച്ച് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

0
2062

ജോര്‍ദാന്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവ് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ജോര്‍ദാനിലാണ് സംഭവം. മരുമകനെ വെടിവെച്ച് കൊലപ്പെടുത്തിയ സ്ത്രീ, മൃതദേഹം കത്തിച്ചതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൃത്യത്തിന് ശേഷം മൃതദേഹം സിറ്റിയിലെ വിദൂര പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് യുവാവിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് മരുമകനെ കൊലപ്പെടുത്തിയതായി സ്ത്രീ സമ്മതിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.