റിയാദ്: 244 ആംഫെറ്റാമൈൻ ഗുളികകൾ കൈവശം വെച്ച രണ്ട് അനധികൃത താമസക്കാരെ സൗദിയിൽ അറസ്റ്റ് ചെയ്തു.
പാകിസ്ഥാൻ, എത്യോപ്യൻ രാജ്യക്കാരാണിവർ.
തുടർനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയ്‌ക്കെതിരായ നടപടി സൗദി അറേബ്യ ശക്തമായി തുടരുകയാണ്.
ഒരു പ്രധാന സുരക്ഷാ ഓപ്പറേഷനിൽ 47 ദശലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ കഴിഞ്ഞ ദിവസം അധികൃതർ പിടികൂടിയിരുന്നു. ആറ് സിറിയക്കാരും രണ്ട് പാകിസ്ഥാനികളുമാണ് അന്ന് മൈതക്കുള്ളിൽ ഒളിപ്പിച്ച ഗുളികകൾ കടത്താൻ ശ്രമിച്ചത്.