റിയാദ്: പ്രൊബേഷൻ കാലയളവിലുള്ള ഗാർഹിക തൊഴിലാളികൾക്കുള്ള ഫൈനൽ എക്‌സിറ്റ് വിസ ഓൺലൈനായി നൽകാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു. സ്പോണ്സർമാരുടെ സിസ്റ്റം വഴിയാണ് ലഭ്യമാകുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
90 ദിവസത്തേക്ക് മാത്രം നീണ്ടുനിൽക്കുന്ന പ്രൊബേഷൻ കാലയളവിൽ, റസിഡന്റ് ഐഡന്റിറ്റി അഥവാ ഇഖാമ ലഭിക്കാത്ത ഗാർഹിക തൊഴിലാളികൾക്ക് സ്‌പോൺസറുടെ അബഷിർ പ്ലാറ്റ്‌ഫോം വഴി ഫൈനൽ എക്‌സിറ്റ് വിസ നൽകുന്നതിന്റെ സേവനം തൊഴിലുടമകൾക്ക് പ്രയോജനപ്പെടുത്താമെന്ന് ജവാസാത്ത് വ്യക്തമാക്കി.
എന്നാൽ, സേവനം ഉപയോഗപ്പെടുത്താൻ ചില നിബന്ധനകൾ പാലിച്ചിരിക്കണം. വീട്ടുജോലിക്കാരും സാദാ തൊഴിലാളികളും ഉൾപ്പെടെ സ്പോൺസർക്ക് കീഴിൽ മൊത്തം തൊഴിലാളികൾ 100 എണ്ണം കവിയാൻ പാടില്ല, തൊഴിലാളി മരിച്ചതായോ അല്ലെങ്കിൽ ജോലിക്ക് ഹാജരാകാതിരിക്കുകയോ സഊദി അറേബ്യയ്ക്ക് പുറത്തുള്ളവരോ ആയി രജിസ്റ്റർ ചെയ്‌തിരിക്കരുത് എന്നതിന് പുറമെ തൊഴിലാളിയുടെ മേൽ ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടാകരുതെന്നും തൊഴിലാളിയുടെ പാസ്‌പോർട്ടിന്റെ കാലാവധി 60 ദിവസമോ അതിൽ കൂടുതലോ ആയിരിക്കണമെന്നുമുള്ള നിബന്ധനകൾ പാലിച്ചിരിക്കണം.




