റിയാദ്: സഊദി അറേബ്യയില്‍ ഓടുന്ന കാറിന്റെ ഡോറിലിരുന്ന് തോക്കുമായി നൃത്തം ചെയ്ത യുവാവിനെയും കാര്‍ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. റിയാദ് പൊലീസാണ് ഇവരെ പിടികൂടിയത്. അപകടകരമായ രീതിയില്‍ കാറിന്റെ ഡോറില്‍ ഇരുന്ന് യാത്ര ചെയ്ത നിയമലംഘനത്തിനാണ് അറസ്റ്റ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാറിന്റെ ഡോറിലിരുന്ന് തോക്കുമായി യുവാവ് നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഇവര്‍ പിടിയിലാകുകയായിരുന്നു. രണ്ടു പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.
— فيديوهات منوعة (@SelaElnagar) September 11, 2022




