കള്ളപ്പണം വെളുപ്പിക്കൽ; ആറ് പേർക്ക് 200 മില്യൺ റിയാൽ പിഴയും 10 വർഷം തടവും

0
1564

റിയാദ്: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് പേർക്ക് സൗദി അധികൃതർ 200 മില്യൺ റിയാൽ പിഴയും 10 വർഷം തടവും വിധിച്ചു.

കള്ളപ്പണം വെളുപ്പിക്കുന്നതിൽ പങ്കാളികളായതിന് ഒരു സ്വദേശിയും അഞ്ച് അറബ് പ്രവാസികളും അടങ്ങുന്ന ആറംഗ സംഘത്തിനെതിരെ കുറ്റം ചുമത്തിയതോടെ സാമ്പത്തിക കുറ്റകൃത്യ പ്രോസിക്യൂഷന്റെ അന്വേഷണം പൂർത്തിയായതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

സ്വദേശി നിരവധി സ്ഥാപനങ്ങൾക്ക് വാണിജ്യ രജിസ്റ്ററുകൾ നൽകുകയും ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

വാണിജ്യ രജിസ്റ്ററുകളും ബാങ്ക് അക്കൗണ്ടുകളും പൗരൻ പ്രവാസികൾക്ക് കൈമാറി, അതിലൂടെ അവർ സാമ്പത്തിക ഇടപാടുകൾ നടത്തുകയും വൻതുക വിദേശത്തേക്ക് മാറ്റുകയും ചെയ്തു.

4.2 ബില്യൺ റിയാലിൽ കൂടുതൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റം ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും യോഗ്യതയുള്ള കോടതിയിലേക്ക് മറ്റുകയും ചെയ്തു.

ഇവർക്കെതിരെയുള്ള ആരോപണങ്ങളുടെ തെളിവ് ചൂണ്ടിക്കാട്ടി നിരവധി വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.

വിദേശത്തേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഫണ്ടുകളുടെ സമാന തുക കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകളിലും വാണിജ്യ റിയൽ എസ്റ്റേറ്റ് രൂപത്തിലും മരവിപ്പിച്ച കുറ്റകൃത്യങ്ങളുടെ വരുമാനം പിടിച്ചെടുക്കുകയും ചെയ്തുകൊണ്ട് കോടതി വിധി പുറപ്പെടുവിച്ചു