വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്ത്; പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

0
680

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍. ഇയാളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏകദേശം 49 പാക്കറ്റ് ഹാഷിഷ് ആണ് പിടിച്ചെടുത്തത്. ഇവയ്ക്ക് കാല്‍ക്കിലോ ഭാരമുണ്ട്. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്.