സഊദി നാഷണൽ ഡേ: പൊതു അവധി പ്രഖ്യാപിച്ചു

0
5333

റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച്  സഊദിയിലെ സ്വകാര്യ മേഖലയിലെയും ലാഭേച്ചയില്ലാത്ത മേഖലയിലെയും ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. സെപ്തംബർ 23 വെള്ളിയാഴ്ച പൊതു അവധിയായിരിക്കുമെന്ന് സഊദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേ സമയം പൊതു അവധി ദിനം വാരാന്ത്യ അവധി ദിനത്തോട് യോജിച്ച് വന്നാൽ ബദൽ അവധി നൽകിയിരിക്കണം എന്നാണ് വ്യവസ്ഥ.

ഇങ്ങനെ ബദൽ അവധി ദിനം നൽകുന്നത് വാരാന്ത്യ അവധി ദിനത്തിന്റെ തൊട്ട് മുമ്പുള്ള ദിവസമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ ആകാം എന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു.

ഇത് പ്രകാരം ഈ വർഷം സഊദി നാഷണൽ ഡേ സെപ്തംബർ 23 വെള്ളിയായതിനാൽ ജീവനക്കാർക്ക് വ്യാഴാഴ്ചയോ 23 നു ശേഷമുള്ള ആദ്യ പ്രവർത്തി ദിനമോ അവധി നൽകിയിരിക്കണമെന്നത് നിർബന്ധമാണ്.