വാഹനവുമായി റോഡ് മാർഗ്ഗം ബഹ്‌റൈൻ ഉൾപ്പെടെ അയൽ രാജ്യങ്ങളിലേക്ക് പോകുന്നവർ ഈ നിബന്ധനകൾ പാലിക്കണം: അതോറിറ്റി

0
2937

റിയാദ്: വാഹനവുമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള നിബന്ധനകൾ സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. കാലാവധിയുള്ള വാഹന രജിസ്ട്രേഷൻ ഫോം നിർബന്ധമായും വാഹനത്തിന് ഉണ്ടായിരിക്കണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടാതെ, ഡ്രൈവറുടെ പേരിലുള്ള വാഹനം ആയിരിക്കണം. അല്ലെങ്കിൽ കസ്റ്റംസ് പോർട്ട് വഴി കടക്കുമ്പോൾ ഡ്രൈവർക്ക് വാഹനത്തിന്റെ ഉടമയിൽ നിന്നുള്ള സാധുവായ അംഗീകാര പത്രം കൈവശം ഉണ്ടായിരിക്കണം.

സഊദിയിലും അയൽ രാജ്യങ്ങളിലും ബാധകമായ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിച്ചിരിക്കണം. വാഹനമോടിക്കുന്ന ഡ്രൈവർ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷൻ ഫോമും കൈവശം വെക്കൽ നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.

ബഹറിനിലേക്കുള്ള കോസ്‌വേ കടക്കുന്ന വേളയിലും ഖത്തർ, കുവൈത്, ജോർദാൻ അതിർത്തികൾ വഴിയും വാഹനങ്ങളുമായി പോകുന്നവർ ഇക്കാര്യങ്ങൾ പാലിച്ചിരിക്കണം. .