വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് നഗരസഭാധികൃതര്‍ നടത്തിയ പരിശോധനയിൽ ഒമ്പതു ടണ്‍ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി

0
2331

ദമാം: ദമാം ബലദിയ പരിധിയില്‍ വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് നഗരസഭാധികൃതര്‍ നടത്തിയ പരിശോധനയിൽ ഒമ്പതു ടണ്‍ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി.

തൊഴിലാളികളുടെ താമസസ്ഥലത്ത് നിയമ വിരുദ്ധമായി റെസ്റ്റോറന്റും ബഖാലയും പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി.

വൃത്തിഹീനമായ സാഹചര്യത്തില്‍ നഗരസഭാ, ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെയാണ് താമസസ്ഥലത്ത് വിദേശികള്‍ റെസ്റ്റോറന്റും ബഖാലയും നടത്തിയിരുന്നത്.
റെയ്ഡിനിടെ ഒമ്പതു ടണ്‍ ഭക്ഷ്യവസ്തുക്കളും ഭക്ഷണം പാകം ചെയ്യാനുള്ള ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു. റെയ്ഡിനിടെ ഏതാനും തൊഴിലാളികള്‍ പിടിയിലായി. ശേഷിക്കുന്നവര്‍ ഓടിരക്ഷപ്പെട്ടു. താമസസ്ഥലം അടപ്പിച്ച അധികൃതര്‍ നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണ്.