ഉംറക്ക് ശേഷം മദീന യാത്രക്കൊരുങ്ങവേ മലയാളി മക്കയിൽ മരണപെട്ടു

0
1949

മക്ക: ഭാര്യയോടൊന്നിച്ച് ഉംറ നിർവഹിച്ച് മദീനയിലേക്കുള്ള യാത്രാ തയ്യാറെടുപ്പിനിടെ തൃശൂർ സ്വദേശി മക്കയിൽ മരണപ്പെട്ടു. തൃശൂർ ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് വാലപ്പറമ്പിൽ ഉസ്മാൻ (63) ആണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചെന്ത്രാപ്പിന്നി കിഴക്ക് വശം താമസിക്കുന്ന വലിപറമ്പിൽ അബ്ദുൽ ഖാദർ ആണ് പിതാവ്. ഭാര്യ സഫീനയോടൊത്താണ് ഉംറ നിർവഹിക്കാൻ മക്കത്ത് എത്തിയത്.

ആഗസ്ത് 30 നാണ് ഇദ്ദേഹം ഉൾപ്പെടെയുള്ള സംഘം യൂനുസ് നഈമിയുടെ നേതൃത്വത്തിൽ ഉംറക്കായി നാട്ടിൽ നിന്നും പുറപ്പെട്ടത്. ഇന്ന് ജുമാ നമസ്കാര ശേഷം മദീനയിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഹോസ്പിറ്റൽ നടപടികൾ പൂർത്തീകരിച്ച് വിശുദ്ധ ഹറമിൽ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു ശേഷം നടന്ന മയ്യിത്ത് നിസ്കാര ശേഷം ജന്നത്തുൽ മുഅല്ലയിൽ മയ്യത്ത് ഖബറടക്കി.

മസ്ജിദുൽ ഹിദായ, ദാറുൽ മുജ്തബ ശംസുൽ ഉലമ ഇസ്‌ലാമിക് അക്കാദമി കമ്മിറ്റി അംഗം വി.എ. ഉമ്മറിന്റെ സഹോദരനാണ്.