റിയാദ്: റിയാദിൽ മൊബൈൽ കടയിൽ മോഷണം നടത്തിയതിന് മൂന്ന് പേർ പിടിയിൽ.
പിടിയിലായവരിൽ രണ്ട് പേർ യെമൻ സ്വദേശികളും ഒരാൾ സുഡാനി സ്വദേശിയുമാണ്.
ജീവനക്കാർ കടയടച്ച് പുറത്തിറങ്ങുന്നത് വരെ കടക്കുള്ളിൽ ഒളിഞ്ഞിരുന്ന പ്രതികൾ കടയടച്ച് ജീവനക്കാർ പോയ ശേഷമാണ് മോഷണം നടത്തിയത്. 26 മൊബൈൽ ഫോണുകൾ ഇവർ മോഷ്ടിച്ചിട്ടുണ്ട്. അതിൽ 21 എണ്ണം വീണ്ടെടുത്തതായും , പ്രതികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു .




