മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
2216

മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാറിനെയാണ് (51) സുഹാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു. സുഹൃത്തുക്കള്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താമസ സ്ഥലത്തിന് അടുത്ത് തന്നെയുള്ള ഫലജിലെ മുന്ദഖ എന്ന സ്ഥലത്താണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വര്‍ഷമായി ഒമാനിലുള്ള അദ്ദേഹം സ്വന്തമായി ഷിപ്പിങ് ക്ലിയറന്‍സും മറ്റ് അനുബന്ധ ജോലികളും ചെയ്‍തുവരികയായിരുന്നു.

നേരത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തിരുന്നു. പിതാവ് – കേശവന്‍ നായര്‍. മാതാവ് – സരസ്വതി അമ്മ. ഭാര്യ – സംഗീത. രണ്ട് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.