ജനനത്തിൽ റെക്കോർഡ് ഇട്ട് സഊദി അറേബ്യ; ഒരാഴ്ചയ്ക്കിടെ ജനിച്ചത് 9,000 ഓളം കുഞ്ഞുങ്ങൾ

0
1492

റിയാദ്: പ്രസവത്തിൽ റെക്കോർഡ് ഇട്ട് സഊദി അറേബ്യ. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് ഒമ്പതിനായിരത്തോളം കുഞ്ഞുങ്ങളാണ് ജനിച്ചത്. സഊദി ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ വെളിപ്പെടുത്തിയത്. ആഗസ്ത് 23 മുതൽ 30 വരെയുള്ള കാലയളവിൽ 8,933 കുഞ്ഞുങ്ങൾ ജനിച്ചതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2,286 കുട്ടികളുമായി റിയാദ് മേഖലയാണ് ഏറ്റവും മുന്നിൽ. 1.804 ജനനങ്ങളുമായി മക്ക മേഖലയും 868 ജനനങ്ങളുമായി കിഴക്കൻ പ്രവിശ്യയും കുഞ്ഞുങ്ങളുടെ ജനനത്തിൽ രണ്ടും മൂന്നും സ്ഥാനത്താണ്. നജ്‌റാൻ മേഖലയിൽ 249, അസീർ മേഖലയിൽ 585, ഹഫ്ർ അൽ ബാത്വിൻ 205, ഹായിൽ മേഖലയിൽ 192, ജസാൻ മേഖലയിൽ 466, തബൂക്ക് മേഖലയിൽ 291, ബിഷ നഗരത്തിൽ 124 എന്നിങ്ങനെയാണ് ജനന കണക്കുകൾ.

മദീന മേഖലയിൽ 636 പ്രസവങ്ങളുണ്ടായി. ഖസീമിൽ 511 ഉം അൽ ഖുറയാത്തിൽ 104 ഉം പ്രസവങ്ങൾ നടന്നു. നോർത്തേൺ ബോർഡർ റീജിയണിൽ 166 കുട്ടികളും 185 പേർ അൽ-ജൗഫിലും 109 പേർ അൽ-ബഹയിലും 351 പേർ അൽ അഹ്‌സയിലും കഴിഞ്ഞ ഒരാഴ്ചക്കിടെ ജനിച്ചുവെന്നും സഊദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.