റിയാദ്: സഊദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് അധ്യാപകർ മരിച്ചു. നജ്റാൻ അസീർ റോഡിലാണ് സംഭവം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നജ്റാൻ – അസീർ റോഡിലെ ബിഅർ അസ്കർ സെന്ററിലാണ് അപകടം.
പരിക്കേറ്റ അധ്യാപകരെ ഉടൻ തന്നെ നജ്‌റാനിലെ കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.