ടൂറിസ്റ്റ് വിസയുള്ള ഗൾഫ് രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറക്കും മദീന സന്ദർശനത്തിനും സഊദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ അനുമതി നേടാം

0
786

മക്ക: ടൂറിസ്റ്റ് വിസയുള്ള ഗൾഫ് രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറയുടെയും മദീന സന്ദർശന പെർമിറ്റും ഇഅ്തമർനാ ആപ്ലിക്കേഷൻ വഴി നേടാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം.

സഊദിയിലേക്കുള്ള ടൂറിസ്റ്റ് വിസ നേടിയ ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും ഷെൺഗൺ , യു.കെ , യു.എസ് എന്നീ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസയുള്ളവർക്കും സഊദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ
ഇഅ്തമർനാ ആപ്പ് വഴി ഉംറക്കും റൗള ശരീഫിൽ പ്രാർത്ഥിക്കുന്നതിനുമുള്ള പെർമിറ്റുകൾ നേടാവുന്നതാണ്.

ലോകമെമ്പാടുമുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും അവരുടെ അനുഭവം സമ്പന്നമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.