‘ഹെൽപ്പ് ലൈൻ പ്രവാസി വെൽഫെയർ സ്കീം’ സമ്മാനങ്ങൾ വിതരണം ചെയ്തു

0
553

ജിദ്ദ: ജിദ്ദയിലെ പ്രവാസി സംരംഭകരുടെ കൂട്ടായ്മയിൽ ശറഫിയ്യയിലെ ഹെൽപ്പ്ലൈൻ സർവീസസ് ഒരുക്കിയ ‘പ്രവാസി വെൽഫെയർ സ്കീം’ പദ്ധതിയുടെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയായി. ജിദ്ദയിലെ മലയാളികളുടെ സംഗമഭൂമിയായ ശറഫിയ്യയിലെ പ്രവാസി സംരംഭകർ ദിവസേന 103 റിയാൽ വീതം നിക്ഷേപിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദിവസേന നൂറ് റിയാൽ വീതം സ്വന്തത്തിനും 3 റിയാൽ വീതം സർവീസ് ഫീസായുമാണ് പദ്ധതിയിൽ നിക്ഷേപിച്ചിരുന്നത്. സർവീസ് ഫീസിൽ നിന്ന് ഒരു വിഹിതം തൊഴിൽ പ്രശ്നങ്ങളിലും മറ്റും കുടുങ്ങിപ്പോയ പ്രവാസികൾക്ക് ആശ്വാസം പകരുന്ന പദ്ധതികൾക്ക് വേണ്ടിയാണ് നീക്കി വെയ്ക്കുന്നത്. ഇപ്രകാരം ദിനേന നൂറ് റിയാൽ വീതം അടച്ച നൂറ് പേരിൽ നിന്നും ആഴ്‌ചയിൽ നറുക്കെടുപ്പിലൂടെ ഒരാൾക്ക് വീതം മുപ്പത്തിനായിരം റിയാൽ നൽകുന്ന രീതിയിൽ മുന്നൂറ് ദിവസം നീണ്ടു നിന്നതായിരുന്നു രണ്ടാംഘട്ട പദ്ധതി.

സ്കീമിൽ അംഗങ്ങളായവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ഫസലിന് ബംബർ സമ്മാനമായ മാരുതി ബ്രസ്സ കാർ ജിദ്ദയിലെ പൗര പ്രമുഖരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിൽ ഐഡിയൽ അറേബ്യൻ ബിസിനസ്സ് സർവീസസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശറഫുദ്ദീൻ അബൂബക്കർ സമ്മാനിച്ചു.

രണ്ടാംഘട്ട പദ്ധതി പ്രകാരം ക്ഷേമ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ നജീബ് വെഞ്ഞാറമൂട്, പേരുങ്ങോടൻ അബൂബക്കർ എടരിക്കോട്, മുരളീധരൻ വാണിയമ്പലം, ജുനൈദ് തിരൂർ തുടങ്ങിയവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ ജിദ്ദയിലെ ശ്രദ്ധേയരായ ഗായകരുടെ നേതൃത്വത്തിൽ ലൈവ് സംഗീത നിശയും നടന്നു.

മൂന്നാംഘട്ട പദ്ധതി അംഗങ്ങൾ ദിവസേന 103 റിയാൽ വീതം നിക്ഷേപിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. മുന്നൂറ് ദിവസം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പിൽ അംഗങ്ങളായവർക്ക് മുപ്പത്തിനായിരം റിയാൽ വീതം ലഭിക്കും. പുറമെ ബംബർ സമ്മാനമായി പദ്ധതിയിൽ അംഗങ്ങളായ ഓരോ 50 പേരിൽ നിന്നും ഒരാൾക്ക് വീതം മാരുതി വാഗണർ കാറും സമ്മാനിക്കും.

പദ്ധതിയിൽ അംഗങ്ങളായ മുഴുവൻ പേർക്കും പദ്ധതി അവസാനിക്കുന്ന മുറക്ക് നാട്ടിലെ തങ്ങളുടെ വീടുകളിൽ വിലപ്പെട്ട വീട്ടുപകരണങ്ങൾ സമ്മാനമായി ലഭ്യമാക്കുമെന്നും സഊദിയിലെ ഹെൽപ്പ്ലൈൻ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ ഐഡിയൽ അറേബ്യൻ ബിസിനസ്സ് സർവീസസ് കമ്പനി മാനേജിംഗ് ഡയറക്ടർ ശറഫുദ്ദീൻ അബൂബക്കർ പറഞ്ഞു.