ദുബായ്: പ്രവാസിയുടെ സത്യസന്ധതയ്ക്ക് ദുബായ് പോലീസിന്റെ അഭിനന്ദനം. വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ പണം ദുബായ് പോലീസിൽ ഏൽപ്പിച്ചതിന് മുഹമ്മദ് ആസാദ് മുഹമ്മദ് റസാഖിനെയാണ് പോലീസ് അഭിനന്ദിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് യാത്രയ്ക്കിടെ 45,000 ദിർഹം മുഹമ്മദ് ആസാദിന് കിട്ടിയത്. സമീപത്തെ പോലീസ് സ്റ്റേഷനിൽ പണം ഏൽപ്പിക്കുകയിരുന്നു.
മുഹമ്മദ് ആസാദ് കാണിച്ച സത്യസന്ധതയ്ക്ക് അംഗീകാരമായി ബർ ദുബായ് പോലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ കേണൽ സയീദ് സലിം അൽ മഅദനി പ്രശസ്തി പത്രം സമ്മാനിച്ചു.