സഊദിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട മുഹമ്മദ്‌ അഷ്‌റഫിന്റെ മയ്യിത്ത് ഖബറടക്കി

0
2274

ഖുൻഫുദ: ആഗസ്റ്റ് മാസം 24-ന് സഊദിയിലെ ഖുൻഫുദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കിഴക്കോത്ത് പകലേടത്ത് ചാലിൽ മുഹമ്മദ്‌ അഷ്‌റഫിന്റെ (40-വയസ്സ് ) മയ്യിത്ത് കുൻഫുദയിലെ മസ്ജിദ് ജാമിയ ഖബർ സ്ഥാനിയിൽ മറവു  ചെയ്തു. വെള്ളിയാഴ്ച്ച ജുമുഅക്ക്ശേഷം നടന്ന ജനാസനമസ്കാരത്തിൽ സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നുറുക്കണക്കിന് പേർ പങ്കെടുത്തു. പ്രാർത്ഥനക്കു മുസ്തഫ പട്ടാമ്പി നേതൃത്വം നൽകി.

മൃതദേഹം സൗദിയിൽ ഖബറടക്കാൻ കുടുംബം സമ്മതം നൽകുകയായിരുന്നു. ഹകീം  എഴുകളത്തിൽ,  ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരും നാട്ടുകാരുമായ നിഹാദ് കെ.ടി, ഷബീർ ഇ.കെ, അഷ്‌റഫ്‌ കൊന്തളത്ത്, സിദ്ദീഖ് കാരാടി, വഹീദ്  പൊറ്റശേരി, റഷീദ്  കൊയിലാണ്ടി സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫൈസൽ തമ്പാറ എന്നിവരോടൊപ്പം കോൺഫുദ പ്രവാസി അസോസിയേഷൻ അംഗവും സാമൂഹിക പ്രവർത്തകനുമായ ഫൈസൽ ബാബു തുടങ്ങിയവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.