സഊദി ബാലിക ഒമ്പതാം നിലയിൽ നിന്ന് താഴെ വീണു; അത്ഭുതകരമായി രക്ഷപ്പെട്ടു – വീഡിയോ

0
4450

റിയാദ്: ഒമ്പതാം നിലയിൽ നിന്ന് താഴെ വീണ സഊദി ബാലിക അത്ഭുതകരമായി രക്ഷപ്പെട്ടു. തുർക്കിയിലെ ഇസ്താംബൂളിൽ വെച്ചാണ് സംഭവം. ഇവർ താമസിക്കുന്ന ഹോട്ടലിന്റെ ഒമ്പതാം നിലയിൽ ജനലിലൂടെ പുറത്തേക്ക് തലയിട്ട് പുറംകാഴ്ചകൾ കാണുന്നതിനിടെ പതിനാലുകാരി നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹോട്ടലിന്റെ മുൻവശത്ത് ആറാം നിലയിലെ തൂണുകൾക്കു മുകളിലെ ബീമിലേക്കാണ് ബാലിക പതിച്ചത്. ഇതാണ് പെൺകുട്ടി രക്ഷപ്പെടാൻ ഇടയാക്കിയത്.

പോലീസും ആംബുലൻസ് സംഘവും കുതിച്ചെത്തി പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് നീക്കി. ബാലികയുടെ ആരോഗ്യനില ഭദ്രമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഹോട്ടൽ കെട്ടിടത്തിന്റെ ആറാം നിലയിലെ തൂണുകൾക്കു മുകളിലെ ബീമിലേക്ക് പതിച്ച ബാലികയെ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് നീക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വീഡിയോ കാണാം 👇