റിയാദ്: ഫുട്‌ബോൾ ലോകം അടക്കി ഭരിച്ചിരുന്ന താരങ്ങളായ റൊണാൾഡീഞ്ഞോ, കാക്ക, റോബർട്ടോ കാർലോസ് എന്നിവർ “സ്റ്റാർ റിട്ടേൺ മാച്ചിൽ” പങ്കെടുക്കാൻ റിയാദിലെത്തി.
ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കളിക്കാരുമായി ഓർമകളും ഗൃഹാതുരത്വവും നിറഞ്ഞ രസകരമായ മത്സരത്തിന് സൗദി ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിക്കും. രാജ്യത്ത് ആദ്യമായി നടക്കുന്ന സ്റ്റാർ റിട്ടേൺ മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങളുടെ വരവ് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു.
ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ മുൻ എഫ്‌സി ബാഴ്‌സലോണ താരമാണ്, കാക്ക എസി മിലാനിലെ ബ്രസീലിയൻ മുൻ കളിക്കാരനാണ്. വിരമിച്ച ബ്രസീലിയൻ താരം റോബർട്ടോ കാർലോസ് റയൽ മാഡ്രിഡിലെ തന്റെ ഫുട്ബോൾ കരിയറിൽ മികച്ച പ്രകടനം കാഴ്ചവ വെക്തിയാണ്.
റിയാദ് ഹോംകമിംഗ് ഫെസ്റ്റിവലിന്റെ പ്രവർത്തനങ്ങളിലൊന്നായി സ്റ്റാർ റിട്ടേൺ മാച്ച് കണക്കാക്കപ്പെടുന്നു. മത്സരത്തിന്റെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
റിയാദ് ഹോംകമിംഗ് ഫെസ്റ്റിവൽ ഓഗസ്റ്റ് 23 ന് ആരംഭിച്ചു. സെപ്റ്റംബർ 5 വരെ നീണ്ടുനിൽക്കും.




