ദുബായ്: മലയാളി ഡോക്ടർമാർ ഒരുക്കിയ മലയാളം സിനിമ ‘ഏഴാം കടലിനുമപ്പുറം’ യു.എ.ഇ., ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലായി വ്യാഴാഴ്ച റിലീസാകും. ദുബായിലെയും നാട്ടിലെയും പത്ത് ഡോക്ടർമാരാണ് ഇതിനുപിറകിലുള്ളത്. മൂന്നാർ, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. രണ്ടരമണിക്കൂറാണ് ചിത്രം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംവിധാനം ദുബായിലുള്ള ഡോ.സ്മൈലി, ഡോ.പ്രതീഷ. നിർമാണം ഡോ.ടൈറ്റസ് പീറ്റർ. ഒരു കുട്ടി കാട്ടിലെത്തുന്നതും ദുരന്തങ്ങളിൽനിന്ന് രക്ഷപ്പെടുന്നതുമായ ഫാന്റസിയാണ് പ്രമേയം.
2020-ലാണ് ഈ സിനിമയെക്കുറിച്ചുള്ള ആലോചനതുടങ്ങിയത്. റോയ് തോമസ് കഥയും തിരക്കഥയുമൊരുക്കി. അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. അഞ്ച് ഗാനങ്ങൾ ചിത്രത്തിലുണ്ട്. സഹനിർമാതാവ് ഡോ.ആൻ തരകൻ, ചെറിഷ് മണി, ഡോ.പ്രശാന്ത്, ഡോ.വില്യംസ്, ഡോ.പ്രിജി ജോസഫ്. ഗാനരചന ഡോ.ഉണ്ണിക്കൃഷ്ണവർമ.
സംഗീതം ഡോ.വിമൽകുമാർ കളിപ്പുറയത്ത്. ഗാനാലാപനം വിജയ് യേശുദാസ്, സിതാര ബാലകൃഷ്ണൻ എന്നിവർക്കൊപ്പം ഡോക്ടർമാരായ വിമൽകുമാർ, നിതാസലാം. അഭിനയിച്ചിരിക്കുന്നത് നടൻ സിനോജ് വർഗീസ്, ഡോക്ടർമാരായ പ്രശാന്ത്, ഗൗരി, ഹൃദയ, ആരിഫ്, സുധി ഇന്ദ്രൻ, സ്മിത, പ്രശാന്ത്, ആരിഫ്, ഹൃദയ, മാസ്റ്റർ പീറ്റർ. കേരളത്തിൽ ചിത്രം റിലീസായിട്ടുണ്ട്.




