റിയാദ്: മലയാളി നഴ്സ് സഊദിയിൽ മരണപ്പെട്ടു. അബഹയിലെ അസീർ പ്രവിശ്യയിലെ ദഹറാൻ ജൂനൂബ് ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്ന പണ്ടകശാല ലിനി വർഗീസ് ആണ് മരണപ്പെട്ടത്. 43 വയസായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൃദയാഘാതമാണ് മരണ കാരണം. കൊല്ലം അഞ്ചൽ ആയൂർ സ്വദേശിനിയാണ്. റെജി ചാക്കോയാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. ഇന്നലെ ലിനിയുടെ ഭർതൃ പിതാവ് മരണപ്പെട്ടിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.




