അയര്‍ലന്‍ഡ്: വടക്കന്‍ അയര്‍ലന്‍ഡിൽ മലയാളികളായ രണ്ട് കുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു. ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തിലാണ് സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന്‍ ജോസഫ് സെബാസ്റ്റ്യന്‍, ജോഷി സൈമന്റെ മകന്‍ റുവാന്‍ ജോ സൈമണ്‍ എന്നിവർ മുങ്ങി മരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊളംബസ് കോളജ് വിദ്യാര്‍ഥികളായ പതിനാറു വയസുള്ള കുട്ടികളാണ് മരിച്ചത്. പ്രാദേശിക സമയം വൈകിട്ട് ആറരയോടുകൂടിയായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം തടാകത്തിലിറങ്ങിയ കുട്ടികള്‍ മുങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഒരാള്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മറ്റൊരു കുട്ടിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കണ്ണൂര്‍, എരുമേലി സ്വദേശികളാണ്. കുട്ടികളുടെ അമ്മമാര്‍ ഇവിടെ നഴ്‌സായി ജോലി ചെയ്യുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.




