റിയാദ്: റിയാദിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി മരണപ്പെട്ടു. ഒറ്റപ്പാലം വരോട് പുതുപറമ്പില്‍ സിദ്ദീഖ് (51) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒലയ്യ എലൈറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭാര്യ: സുലൈഖ. മക്കള്‍: റസീന മറിയം, മുഹ്‌സിന, സല്‍മാനുല്‍ ഫാരിസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങളുമായി റിയാദ് പാലക്കാട് ജില്ല കെഎംസിസി, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ പ്രവര്‍ത്തകരായ മാമുക്കോയ, അശറഫ് വെള്ളപ്പാടം, സിദ്ദീഖ് തുവ്വൂര്‍, ദഖവാന്‍ എന്നിവര്‍ രംഗത്തുണ്ട്.




