റിയാദ്: സഊദിയിലെ വിദേശികൾ രാജ്യത്തിനു പുറത്തേക്ക് പണമയക്കുന്നതിൽ വൻ ഇടിവ് വന്നതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലെ കണക്കുകളിൽ കുറവ് രേഖപ്പെടുത്തിയതായി സഊദി കേന്ദ്രബാങ്ക് സാമ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷം ജൂണിൽ അയച്ചതിനേക്കാൾ 12 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2021 ജൂലൈ മാസത്തേക്കാൾ പണമയക്കുന്നതിൽ 7 ശതമാനം കുറവാണ് ഈ വർഷം ജൂലൈയിൽ ഉണ്ടായിരിക്കുന്നത്.
2022 ജൂണിനെ അപേക്ഷിച്ച്, 2022 ജൂലൈയിൽ വിദേശ പണമയയ്ക്കൽ 1.61 ബില്യൺ റിയാലിന്റെ കുറവുണ്ടായി. അതേസമയം സഊദികൾ വിദേശത്തേക്ക് പണമയയ്ക്കുന്നത് 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49 വർദ്ധിച്ച് 6.15 ബില്യൺ റിയാലിലെത്തി.
വിദേശികളുടെ പണമയക്കൽ ജനുവരിയിൽ 4% വർധിച്ച് 12.52 ബില്യൺ റിയാലിലെത്തിയിരുന്നു. ഫെബ്രുവരിയിൽ ഇത് 1% കുറഞ്ഞ് 11.20 ബില്യണിലെത്തി. മാർച്ചിൽ 5% വർധനവ് രേഖപ്പെടുത്തി, 14.70 ബില്യണിലെത്തി. ഏപ്രിലിൽ 3% ഇടിഞ്ഞു 13.65 ബില്യണിലെത്തി. പിന്നീട് മെയ് മാസത്തിൽ 10% കുറഞ്ഞ് 11.28 ബില്യണിലെത്തി. ജൂണിൽ 2% കുറഞ്ഞ് 13.21 ബില്യണിലെത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.




