കാർ ഒട്ടകത്തിലിടിച്ച് രണ്ടു മരണം; മൂന്ന് കുട്ടികൾക്ക് പരിക്ക്

0
4307

ജിസാൻ: ജിസാനിലെ ബിഷ അൽ ജഅബ റോഡിൽ കാർ ഒട്ടകത്തിലിടിച്ച് രണ്ടു മരണം. മൂന്നു കുട്ടികൾക്ക് പരിക്കേറ്റു.
ഒട്ടകത്തിനെ ഇടിച്ച കാർ നിയന്ത്രണം വിട്ട് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചത്. പരിക്കേറ്റവർ പെൺ കുട്ടികളാണ്. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഉടൻ തന്നെ അൽതാനിയ സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ്, പൊലീസ്, ട്രാഫിക് ടീമുകൾ സ്ഥലത്തെത്തിയിരുന്നു. വാഹനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം പുറത്തെടുക്കുകയും പരിക്കേറ്റ പെൺകുട്ടികളെ ബിഷയിലെ കിംഗ് അബ്ദുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.