തൊഴിലിന് ഹാജരാകാത്ത തൊഴിലാളിക്കെതിരെ പിഴ; തൊഴിലുടമയുടെ ചോദ്യത്തിന് മന്ത്രാലയം പ്രതികരിച്ചത് ഇങ്ങനെ

0
2536

റിയാദ്: ദിവസങ്ങളോളം ജോലിക്ക് ഹാജരാകാത്ത ഒരു ജീവനക്കാരനെതിരെ സാമ്പത്തികമായ അച്ചടക്ക നടപടികൾ കൈകൊള്ളാൻ സ്ഥാപനത്തിനോ തൊഴിലുടമക്കോ ഉള്ള യോഗ്യതയെക്കുറിച്ചുള്ള അന്വേഷണത്തോട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രതികരിച്ചു.

തൊഴിലിന് ഹാജരാകാത്തതിനുള്ള പിഴകൾ നിർണ്ണയിക്കുന്നത് രണ്ട് കക്ഷികളുടെയും കരാറിന് വിധേയമായോ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ആഭ്യന്തര നിയന്ത്രണങ്ങളിൽ എന്താണ് അനുശാസിക്കുന്നതെന്നോ നോക്കിയായിരിക്കണമെന്നാണ് മന്ത്രാലയം അറിയിച്ചത്.

തൊഴിലാളിയുടെ നിയമപരമായ അവകാശങ്ങളിൽ ഒന്നാണ് മെഡിക്കൽ ഇൻഷുറൻസ് എന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. തൊഴിലാളി നിയമത്തിലെ ആർട്ടിക്കിൾ 144, സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനം നൽകുന്ന കാര്യങ്ങൾ കണക്കിലെടുത്ത് തൊഴിലുടമ തൊഴിലാളികൾക്ക് പ്രതിരോധവും രോഗശമനവുമായ ആരോഗ്യ പരിരക്ഷ നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.